കോവിഡ് 19: ജില്ലയില്‍ 417 പേര്‍ ചികിത്സയില്‍

പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 417 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ (ഓഗസ്റ്റ് 2) ജില്ലയില്‍ 38 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 59 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 32755 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 31535 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്നലെ 121 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 114 സാമ്പിളുകൾ അയച്ചു. 1768 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1331 പേർ രോഗമുക്തി നേടി. ഇനി 439 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 88575 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 652 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10066 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847