മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

post

2025 വർഷത്തെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫീസ് അടച്ചതിനുശേഷം അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഡിസംബർ 10 വൈകിട്ട് 4 മണിക്ക് മുമ്പ് രേഖകളുമായി ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് : 0471 2525300.