പ്രവാസി കമ്മീഷൻ അദാലത്ത് 16, 17 തീയതികളിൽ തിരുവനന്തപുരത്ത്
പ്രവാസി കമ്മീഷൻ അദാലത്ത് ഡിസംബർ 16, 17 തീയതികളിൽ തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിലെ പ്രവാസി കമ്മീഷൻ ഓഫീസിൽ നടക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന അദാലത്തിന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നൽകും. കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊന്‍മാങ്കൽ, കമ്മീഷൻ സെക്രട്ടറി ജയറാം കുമാർ ആർ എന്നിവര്‍ പങ്കെടുക്കും. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദാലത്തിൽ ഉന്നയിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2322311.







