വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ 2025 ജനുവരി ബാച്ച് വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആഷിക് മോൻ എൽദോസ് ഒന്നാം റാങ്കിനും ഗിരിധർ കൃഷ്ണൻ രണ്ടാം റാങ്കിനും റിച്ചാർഡ് ടോംസ് മൂന്നാം റാങ്കിനും അർഹരായി. ഒന്നാം റാങ്കിന് അർഹനായ ആഷിക് മോൻ എൽദോസ് കോതമംഗലം പുന്നേക്കാട് പള്ളിക്കുന്നേൽ വീട്ടിൽ പി.വൈ എൽദോസിന്റെയും ലിസി എൽദോസിന്റെയും മകനാണ്. രണ്ടാം റാങ്കിന് അർഹനായ ഗിരിധർ കൃഷ്ണൻ ആലുവ അശോകപുരം മറ്റപ്പിള്ളി വീട്ടിൽ എം. എം. കൃഷ്ണന്റെയും ലളിത കൃഷ്ണന്റെയും മകനാണ്. മൂന്നാം റാങ്കിന് അർഹനായ റിച്ചാർഡ് ടോംസ് അങ്കമാലി മൂക്കന്നൂർ മാലിക്കുടി വീട്ടിൽ എം.റ്റി. ഡേവിസിന്റെ മകനാണ്. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.kma.ac.in ൽ ലഭിക്കും.







