തിരഞ്ഞെടുപ്പ്; പോസ്റ്റ് ഓഫീസുകൾ വൈകിട്ട് 6 വരെ പ്രവർത്തിക്കും

post

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ് ഓഫീസുകൾ ഡിസംബർ 8 ന് വൈകിട്ട് 6 വരെ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായി പോസ്റ്റ് മാസ്റ്റർ ജനറൽ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 6 ന് വൈകുന്നേരം 6 വരെയാണ് പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തന സമയം. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകളും പോസ്റ്റൽ ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.