ഗുരുവായൂരിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങി

post

തൃശൂര്‍: ഗുരുവായൂർ നഗരസഭയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തയ്യാറായി. 70 പേർക്ക് ചികിത്സയ്ക്കുള്ള സൗകര്യത്തോടെ മുതുവട്ടൂർ ശിക്ഷക് സദനിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുക്കിയിരിക്കുന്നത്. ഓരോ രോഗികൾക്കും പ്രത്യേകമായി കട്ടിൽ, കിടക്ക, തലയിണ, വിരിപ്പ്, ബക്കറ്റ് എന്നിവ തയ്യാറാക്കി. ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്ക് പ്രത്യേക റൂം സൗകര്യം, മാലിന്യ സംസ്‌കരണം, ആംബുലൻസ് സേവനം എന്നിവയും ഉറപ്പു വരുത്തിയിട്ടുണ്ട്. ഭക്ഷണ ചുമതല കുടുംബശ്രീയെ ഏൽപ്പിച്ചു. ഭക്ഷണം സന്നദ്ധ പ്രവർത്തകർ കേന്ദ്രത്തിൽ എത്തിക്കും.

കെ. വി. അബ്ദുൾ ഖാദർ എംഎൽഎ ശിക്ഷക് സദനിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തി. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി. എസ്. ഷെനിൽ, സെക്രട്ടറി എ. എസ്. ശ്രീകാന്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.