ജില്ലയില്‍ 60 പേര്‍ക്ക് കോവിഡ്

post

28 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ : ജില്ലയില്‍ ജൂലൈ 31 വെള്ളിയാഴ്ച 60 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 469 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 17 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1457 പേര്‍ കോവിഡ് പോസിറ്റീവായി. വെള്ളിയാഴ്ച 28 പേര്‍ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 965 പേര്‍ കോവിഡ് നെഗറ്റീവായി.ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പര്‍ക്കത്തിലൂടെ 51 പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 9 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി വന്നവരാണ്.

സമ്പര്‍ക്ക കേസുകള്‍: ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ 14: കൊടകര സ്വദേശി - 38 വയസ്സ് സ്ത്രീ, നടത്തറ സ്വദേശി - 56 വയസ്സ് സ്ത്രീ, നടത്തറ സ്വദേശി - 65 വയസ്സ് പുരുഷന്‍, പൂമംഗലം സ്വദേശി - 17 വയസ്സ് ആണ്‍കുട്ടി, പൂമംഗലം സ്വദേശി - 83 വയസ്സ് സ്ത്രീ, പൂമംഗലം സ്വദേശി - 29 വയസ്സ് സ്ത്രീ, പൂമംഗലം സ്വദേശി - 1 വയസ്സ്, പൂമംഗലം സ്വദേശി - 55 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി - 23 വയസ്സ് പുരുഷന്‍, കൊടകര സ്വദേശി - 28 വയസ്സ്, തൃക്കൂര്‍ സ്വദേശി - 30 വയസ്സ് പുരുഷന്‍, ചേര്‍പ്പ് സ്വദേശി - 29 വയസ്സ് പുരുഷന്‍, ഇരിങ്ങാലക്കുട സ്വദേശി - 39 വയസ്സ് സ്ത്രീ, ഏറിയാട് സ്വദേശി - 24 വയസ്സ് പുരുഷന്‍.

ഇരിങ്ങാലക്കുട കെ.എസ്.ഇ ക്ലസ്റ്റര്‍ 8: പൂമംഗലം സ്വദേശി - 67 വയസ്സ് പുരുഷന്‍, വേളൂക്കര സ്വദേശി - 30 വയസ്സ്, വേളൂക്കര സ്വദേശി - 42 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി - 23 വയസ്സ് പുരുഷന്‍, ഇരിങ്ങാലക്കുട സ്വദേശി - 23 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി - 24 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി - 31 വയസ്സ് പുരുഷന്‍, മുരിയാട് സ്വദേശി - 22 വയസ്സ് പുരുഷന്‍.

പട്ടാമ്പി ക്ലസ്റ്റര്‍ 4: വളളത്തോള്‍നഗര്‍ സ്വദേശി - 34 വയസ്സ് സ്ത്രീ, കടവല്ലൂര്‍ സ്വദേശി - 52 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാല്‍ സ്വദേശി - 14 വയസ്സ് ആണ്‍കുട്ടി, കടവല്ലൂര്‍ സ്വദേശി - 31 വയസ്സ് പുരുഷന്‍.

ചാലക്കുടി ക്ലസ്റ്റര്‍ 2 : ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷന്‍, ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷന്‍.

ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ 2 : കടവല്ലൂര്‍ സ്വദേശി - 52 വയസ്സ് പുരുഷന്‍, കൊടുങ്ങല്ലൂര്‍ സ്വദേശി - 36 വയസ്സ് സ്ത്രീ.

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മറ്റുള്ളവര്‍ 21: തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 33 വയസ്സ് പുരുഷന്‍, വാടാനപ്പിളളി കോര്‍പ്പറേഷന്‍ സ്വദേശി - 44 വയസ്സ് പുരുഷന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 43 വയസ്സ് പുരുഷന്‍, അയ്യന്തോള്‍ സ്വദേശി - 58 വയസ്സ് പുരുഷന്‍, മാടക്കത്തറ സ്വദേശി - 22 വയസ്സ് പുരുഷന്‍, കുന്നംകുളം സ്വദേശി - 44 വയസ്സ് പുരുഷന്‍, തൃക്കുര്‍ സ്വദേശി - 44 വയസ്സ് പുരുഷന്‍, കൊടകര സ്വദേശി - 24 വയസ്സ് പുരുഷന്‍, കൊടുങ്ങല്ലൂര്‍ സ്വദേശി - 11 വയസ്സ് പെണ്‍കുട്ടി, കൊടുങ്ങല്ലൂര്‍ സ്വദേശി - 13 വയസ്സ് ആണ്‍കുട്ടി, കൊടുങ്ങല്ലൂര്‍ സ്വദേശി - 46 വയസ്സ് പുരുഷന്‍, വടക്കാഞ്ചേരി സ്വദേശി - 69 വയസ്സ് സ്ത്രീ, പുത്തന്‍ച്ചിറ സ്വദേശി - 43 വയസ്സ്, പുത്തന്‍ച്ചിറ സ്വദേശി - 22 വയസ്സ് പുരുഷന്‍, കൊടുങ്ങല്ലൂര്‍ സ്വദേശി - 23 വയസ്സ് സ്ത്രീ, അടാട്ട് സ്വദേശി - 63 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാല്‍ സ്വദേശി - 50 വയസ്സ് സ്ത്രീ, കാട്ടാക്കാമ്പാല്‍ സ്വദേശി - 30 വയസ്സ് പുരുഷന്‍, അടാട്ട് സ്വദേശി - 60 വയസ്സ് സ്ത്രീ, അഴീക്കോട് സ്വദേശി - 26 വയസ്സ് പുരുഷന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 62 വയസ്സ് പുരുഷന്‍.

കൂടാതെ ഷാര്‍ജയില്‍ നിന്ന് വന്ന വരവൂര്‍ സ്വദേശി - 30 വയസ്സ് പുരുഷന്‍, ഖത്തറില്‍നിന്ന് വന്ന മണല്ലൂര്‍ സ്വദേശി - 42 വയസ്സ്, മഹാരാഷ്ട്രയില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശി - 28 വയസ്സ്, ദുബായില്‍നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി - 46 വയസ്സ് പുരുഷന്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി - 58 വയസ്സ് പുരുഷന്‍, ദുബായില്‍ നിന്ന് വന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 31 വയസ്സ് പുരുഷന്‍, മസ്‌ക്കറ്റില്‍ നിന്ന് വന്ന തൈക്കാട് സ്വദേശി - 57 വയസ്സ് പുരുഷന്‍, ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി - 32 വയസ്സ് പുരുഷന്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഓട്ടുപാറ സ്വദേശി - 45 വയസ്സ് പുരുഷന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 12216 പേരില്‍ 11685 പേര്‍ വീടുകളിലും 531 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 113 പേരേയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 965 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. 621 പേരെ വെള്ളിയാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 929 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

വെള്ളിയാഴ്ച 1947 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 33632 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 32632 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1000 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 10572 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.വെള്ളിയാഴ്ച 481 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 92 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.വെള്ളിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 291 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.