എൽ.എൽ.എം. : ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും 2025-26 ലെ എൽ.എൽ.എം കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം നവംബർ 25 മുതൽ ഡിസംബർ 6 വൈകിട്ട് 3 വരെ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം.







