ബി.ഫാം പ്രവേശന പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
2025 നവംബർ 23 ന് നടത്തിയ 2025 - 26 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഉത്തരസൂചിക സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ കാൻഡിഡേറ്റ് പോർട്ടൽ വഴി നവംബർ 26 രാവിലെ 11ന് മുൻപ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , ഫോൺ: 0471-2332120, 0471-2338487, 0471-2525300.







