കുളക്കടയില്‍ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു

post

കൊല്ലം:  കുളക്കട ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്‌കൂളിലാണ് 150 കിടക്കകളോടെ ചികിത്സ കേന്ദ്രം സജ്ജീകരിച്ചത്. പി അയിഷാ പോറ്റി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗപ്രതിരോധത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനാലാണ് അതിവേഗം ഇത്തരത്തിലൊരു ചികിത്സാ കേന്ദ്രം ഒരുക്കാന്‍ സാധിച്ചതെന്ന് എം എല്‍ എ പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് പരിധിയിലെ അഞ്ചാമത് കോവിഡ് ചികിത്സാ  കേന്ദ്രമാണിത്. താലൂക്ക് പരിധിയിലെ കടയ്ക്കലില്‍ 120  കിടക്കകളോടെയുള്ള ചികിത്സ കേന്ദ്രം ഇന്ന്(ജൂലൈ 30) പ്രവര്‍ത്തനം ആരംഭിക്കും. മൈലം, പൂയപ്പള്ളി, കരീപ്ര  എന്നിവിടങ്ങളില്‍  ഉടന്‍  ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാകും. കൊട്ടാരക്കര താലൂക്കില്‍  സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കൂടുതല്‍  കോവിഡ്  ചികിത്സ കേന്ദ്രങ്ങള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വാളകം(150 കിടക്കകള്‍), ഇളമാട്(130),  കൊട്ടാരക്കര(180), വെളിയം(105) എന്നിവിടങ്ങളില്‍  പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍  പ്രവര്‍ത്തിക്കുന്നുണ്ട്.

കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ആര്‍ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രശ്മി, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍ കോട്ടക്കല്‍ രാജപ്പന്‍, പി ശ്രീജ, പഞ്ചായത്ത് അംഗങ്ങളായ  എസ് രഞ്ജിത്ത്, പൂവറ്റൂര്‍ സുരേന്ദ്രന്‍, വിനോദ് കുമാര്‍, മറിയാമ്മ, സ്‌കൂള്‍    അഡ്മിനിസ്ട്രേറ്റര്‍  എബിന്‍ തോമസ് പണിക്കര്‍, പ്രിന്‍സിപ്പല്‍ സിന്ധു പിള്ള, പഞ്ചായത്ത് സെക്രട്ടറി സുജിത് കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ ശോഭന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


phc