മെക്കാനിക്കൽ എൻജിനിയറിങ് അപ്രന്റിസ്; അഭിമുഖം മാറ്റി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് അപ്രന്റീസുകളുടെ നിയമനത്തിനായി നവംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.







