പോക്സോ, ജുവനൈല്‍ ജസ്റ്റിസ് നിയമങ്ങളില്‍ ക്ലാസ്സ് സംഘടിപ്പിച്ചു

post

ഇടുക്കി : ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍, ജില്ലയിലെ 31 പോലീസ് സ്റ്റേഷനുകളിലെ, പോക്സോ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍മാര്‍ക്കുമായി  ക്ലാസ്സ് നടത്തി. ഓണ്‍ലൈനായി സംഘടിപ്പിച്ച ക്ലാസ്സിന്റെ ഉദ്ഘാടനം  ഇടുക്കി ജില്ലാ ജഡ്ജിയും, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ മുഹമ്മദ് വസീം നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ്.എം.പിള്ള സ്വാഗതം ആശംസിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോക്സോ നിയമത്തെപ്പറ്റിയും ജുവനൈല്‍ ജസ്റ്റിസ് നിയമത്തെ പറ്റിയും അഡ്വ. പയസ് മാത്യു ക്ലാസ്സെടുത്തു. അഡീഷണല്‍ എസ്.പി. സുരേഷ് കുമാര്‍ നന്ദി അര്‍പ്പിച്ചു.