പാരാമെഡിക്കൽ കോഴ്‌സ്; ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2025-26 വർഷത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലെ സീറ്റുകളിലേക്കുമുള്ള ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. ഇതിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ പുതിയതായി കോളേജ്/ കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ കൂടി നവംബർ 19 വരെ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും നിരാക്ഷേപപത്രം [NOC] ഓൺലൈനായി അതത് കോളേജുകളിൽ നിന്നും ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.







