ഡിഎൽഎഡ് സ്പോട്ട് അഡ്മിഷൻ

post

2025-27 അധ്യയന വർഷത്തെ സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ് പ്രവേശനത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഡിഎൽഎഡ് വിജ്ഞാപന പ്രകാരം പരാമർശിച്ചിട്ടുള്ള രേഖകൾ, അപേക്ഷ, 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം നവംബർ 15 രാവിലെ 10 ന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: ddetvm2022.blogspot.com, 0471-2472302.