നിഷ് : ഡിഗ്രി (എച്ച്.ഐ) പരീക്ഷാ ഫീസ് അടയ്ക്കണം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) 2008, 2013, 2019 വർഷങ്ങളിലെ ബിഎഫ്എ (എച്ച്‌ഐ), ബി.കോം (എച്ച്‌ഐ), ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (എച്ച്‌ഐ) ബിരുദ പ്രോഗ്രാമുകളിൽ ചേർന്നിട്ടുള്ള വിദ്യാർഥികൾ 2025-26 അധ്യയന വർഷത്തിലെ ഓഡ് സെമസ്റ്ററിലേക്കുള്ള പരീക്ഷാ ഫീസ് അടയ്ക്കണം. ഇത് 3, 5, 7, 9 സെമസ്റ്ററുകളിലെ വിദ്യാർഥികൾക്ക് ബാധകമാണ്. നവംബർ 17 വരെ പിഴയില്ലാതെയും നവംബർ 18 മുതൽ 100 രൂപ പിഴയോടെയും ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nish.ac.in.







