കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം
ഓഡിറ്റ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിന്റെ കേരളത്തിലെ ഓഫീസുകളുടെ നേതൃത്വത്തിൽ നവംബർ 25 രാവിലെ 9 ന് ടാഗോർ തീയറ്ററിൽ കോളേജ് വിദ്യാർഥികൾക്കുള്ള സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ രണ്ടാം പതിപ്പ് ‘QRIOUS 2025’ സംഘടിപ്പിക്കുന്നു. 25 വയസിന് താഴെയുള്ള കോളേജ് വിദ്യാർഥികൾക്ക് (2025 നവംബർ 1 അടിസ്ഥാനമാക്കി) പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ഒരേ കോളേജിൽ നിന്നുള്ള രണ്ടംഗ ടീമുകൾ രൂപീകരിക്കണം. രജിസ്ട്രേഷൻ ഫീസില്ല. സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടെ വിജയികൾക്കായി 50,000 രൂപയുടെ സമ്മാനം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിന് കോളേജ് ഐഡി കാർഡുകൾ ഹാജരാക്കണം.







