കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് സാധനങ്ങള്‍ കൈമാറി

post

കൊല്ലം : ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കായി സമാഹരിച്ച സാധന സാമഗ്രികള്‍ ജില്ലാ പ്രസിഡന്റ് ബി വേണുഗോപാല്‍ നായര്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. പി പി ഇ കിറ്റ്(52), ബെഡ്(100), തലയിണ(100), തലയിണ കവര്‍(100), ബെഡ്ഷീറ്റ്(117), തോര്‍ത്ത്(100), ബക്കറ്റ്(100), മഗ്(100), ഫേസ് മാസ്‌ക്(300), ഹാന്‍ഡ് വാഷ്(108), ക്ലിനിംഗ് ലിക്വിഡ്(66), വാഷിംഗ് സോപ്പ്(120), ബാത്ത് സോപ്പ്(884) എന്നിവയാണ് കൈമാറിയത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ് ദേവരാജന്‍, ജനറല്‍ സെക്രട്ടറി ജി ഗോപകുമാര്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുജിബുര്‍ റഹ്മാന്‍, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നിസാം, ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ തോമസ്, ട്രഷറര്‍ നാസറുദ്ദീന്‍, വൈസ് പ്രസിഡന്റുമാരായ ബിജു ശിവദാസന്‍, സുദര്‍ശനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.