പൊതുജനങ്ങളില്‍ നിന്ന് സാധന സാമഗ്രികള്‍ അഭ്യര്‍ത്ഥിച്ച് ജില്ലാ കലക്ടര്‍

post

ഇടുക്കി : സമൂഹ വ്യാപനം / സൂപ്പര്‍ സ്പ്രെഡ് പോലെയുളള ഉയര്‍ന്ന കോവിഡ് വ്യാപനം ഉണ്ടാകുന്ന ഘട്ടങ്ങളില്‍ നിലവിലുളള ആരോഗ്യ സംവിധാനങ്ങള്‍ മതിയാകാതെ വരുന്നതായാണ് കോവിഡ് ഏറെ ഭീതി വിതച്ച നാടുകളില്‍ നിന്നും മനസ്സിലാക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ പരിചരണവും ചികിത്സയും നല്‍കുന്നതിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കൂടുതല്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തയ്യാറാക്കി വരികയാണ്. ജനകീയപങ്കാളിത്തത്തോടെ  ഓരോ ഗ്രാമങ്ങളിലും കോവിഡ് പ്രാഥമിക ചികത്സാകേന്ദ്രങ്ങള്‍ ഒരുക്കി നമുക്കൊത്തൊരുമയോടെ കോവിഡ്-19 മഹാമാരിക്കെതിരെ പോരാടേണ്ട ഘട്ടമാണിത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തമുണ്ടെങ്കിലെ കരുതലിന്റെ ഈ ഉത്തരവാദിത്വം വിജയകരമായി നിര്‍വ്വഹിക്കുവാന്‍ കഴിയൂ. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും ഏറ്റവും കുറഞ്ഞത് നൂറുപേര്‍ക്കെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ സാധന സാമഗ്രികള്‍ ലഭ്യമാക്കണമെന്ന് ജില്ലാകലക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ആവശ്യമായ സാധന സാമഗ്രികള്‍

കട്ടില്‍, കിടക്ക, റഫ്രീജേറ്റര്‍, തലയിണ, സ്പൂണ്‍, ജഗ്ഗ്, മഗ്ഗ്, ബക്കറ്റ്, സോപ്പ്, വാഷിംഗ് മെഷീന്‍, പെഡസ്റ്റില്‍ ഫാന്‍, ഫയര്‍ എക്സ്റ്റിംഗ്യുഷര്‍, പ്ളാസ്റ്റിക് കസേര, വീല്‍ ചെയര്‍, സ്റ്റീല്‍/ഗ്ലാസ്, പാത്രം,  ഹാന്‍ഡ് സാനിറ്റൈസര്‍, സാനിറ്ററി പാഡ്/ ഡയപ്പര്‍, വേസ്റ്റ് ബിന്‍, പുതപ്പ്, തോര്‍ത്ത്, മാസ്‌ക്, കുടിവെള്ളം, സ്ട്രെക്ചര്‍, പി.പി.ഇ കിറ്റ്, ബെഡ് ഷീറ്റ്, തലയിണ കവര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

ജില്ലാ നോഡല്‍ ഓഫീസര്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ട് 9995489702

കളക്ഷന്‍ സെന്ററുകള്‍

താലൂക്ക് ഓഫീസ്, ദേവികുളം 8547613101, 04865 264231

താലൂക്ക് ഓഫീസ്, ഇടുക്കി     8547618435, 04862 235361

താലൂക്ക് ഓഫീസ്, പീരുമേട്   8547612901, 04869 232077

താലൂക്ക് ഓഫീസ്, തൊടുപുഴ 8547612801, 04862 222503

താലൂക്ക് ഓഫീസ്, ഉടുമ്പന്‍ചോല 8547613201, 04868 232050