ചലന പരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറിന് അപേക്ഷിക്കാം
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചലന പരിമിതിയുള്ള ഭിന്നശേഷിക്കാർക്ക് മൂന്നുവീൽ സ്കൂട്ടർ നൽകുന്ന ശുഭയാത്ര പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2017 ഏപ്രിൽ 1ന് ശേഷം സർക്കാർ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ/ സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ/ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ/ MPLADS ഫണ്ട്/ CSR ഫണ്ട്/ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും മുച്ചക്ര വാഹനം/ ഇലക്ട്രോണിക് വീൽ ചെയർ ലഭിക്കാത്തവർക്ക് ഗൂഗിൾ ഫോമിൽ അപേക്ഷ സമർപ്പിക്കാം. ഗൂഗിൾ ഫോം ലിങ്ക്: https://docs.google.com/forms/d/e/1FAlpQLSd52dLKbSQVHsKZS4juJJ8GqZVNilBYYKzINNy00uLFyZuTkA/viewform?usp=dialog . അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട PMR/ അസ്ഥിരോഗവിഭാഗം വിദഗ്ധരുടെ നിശ്ചിത മാതൃകയിൽ ഉള്ള സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയം ഭരണസ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവയുടെ ഫോർമാറ്റുകൾ hpwc.kerala.gov.in ൽ ലഭിക്കും. ഡിസംബർ 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഫോൺ: 0471 2347768, 9497281896.







