ക്ലീൻ കേരള കമ്പനിയിൽ പ്രൊക്യുർമെന്റ് എക്സ്പേർട്ട് തസ്തികയിൽ ഒഴിവ്
ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന കാര്യാലയത്തിൽ പ്രൊക്യുർമെന്റ് എക്സ്പേർട്ടിന്റെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ/ സിവിൽ / എൻവയോൺമെന്റൽ / കെമിക്കൽ എൻജിനിയറിങ്ങും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻവയോൺമെന്റൽ എൻജിനിയറിങ്ങിൽ എം.ടെക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 60 വയസിന് താഴെ. താത്പര്യമുള്ളവർ മാനേജിങ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, ടി.സി 29/1132, രണ്ടാംനില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, ചിന്മയ വിദ്യാലയത്തിന് എതിർവശം, തിരുവനന്തപുരം – 10 വിലാസത്തിൽ നവംബർ 11 വൈകിട്ട് 5നകം അപേക്ഷ നൽകണം. ഫോൺ: 0471-2724600.







