ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ: 26,500-60,700. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലിചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കേരള സർവ്വീസ് റൂൾസ് പാർട്ട് 1 ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ നവംബർ 20 വൈകുന്നേരം 5ന് മുൻപായി ഇ-മെയിൽ അഥവാ താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കണം. കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010, ഫോൺ: 0471 – 2720977. ഇ-മെയിൽ : scpwdkerala@gmail.com .







