കെ-ഡിസ്‌ക്കിൽ സബ്ജക്ട് എക്സ്പേർട്ട്സ്

post

കേരള ഡെവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) ന്റെ നേതൃത്വത്തിൽ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ വിവിധ വിഷയ മേഖലയിലെ വിദഗ്ധർക്കു സഹകരിക്കാൻ അവസരം. സ്കൂൾ, കോളേജ്, ഗവേഷണ തലത്തിൽ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് നൂതന ആശയങ്ങൾ പങ്കുവയ്ക്കാനും അത് പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന പരിപാടിയാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം.

കൃഷി, മൃഗസംരക്ഷണവും, മത്സ്യബന്ധനവും, ക്ഷീരോൽപ്പാദനവും ഭക്ഷ്യസാങ്കേതികവിദ്യകളും, വയോജനങ്ങളുടെ പ്രശ്‌നങ്ങൾ, കുട്ടികളുടെ പ്രശ്‌നങ്ങൾ, ജലസംരക്ഷണവും കുടിവെള്ളവും കാലാവസ്ഥ വ്യതിയാനം, ദുരന്ത നിവാരണം, പാരിസ്ഥിതിക ശാസ്ത്രം, ഡാറ്റാ സയൻസുകളും ഭാവി സാങ്കേതികവിദ്യകളും തുടങ്ങി 30 മേഖലകളിലാണ് വിഷയ വിദഗ്ധർക്കു സഹകരിക്കാൻ അവസരം. നിലവിൽ സർവീസിൽ ഉള്ളവർക്കും വിരമിച്ചവർക്കും yip.kerala.gov.in/evaluators ൽ രജിസ്റ്റർ ചെയ്യാം.