കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ഫര്‍ണിച്ചറുകള്‍ എത്തിച്ചു

post

കൊല്ലം : കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക്  സാധന സാമഗ്രികള്‍ എത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ തുടക്കം കുറിച്ച 'ഒരു കൈ' സഹായം പദ്ധതിയിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കി. ഫര്‍ണിച്ചര്‍ മാനുഫാക്ടേഴ്സ് ആന്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍(ഫ്യൂമ) അംഗങ്ങളില്‍ നിന്നും ശേഖരിച്ച ഫര്‍ണിച്ചറുകളും അവശ്യസാധന സമാഗ്രികളുമാണ് കൈമാറിയത്. ശേഖരിച്ച സാധനങ്ങള്‍ കയറ്റിയ വാഹനം എം നൗഷാദ് എം എല്‍ എ ഫ്ളാഗ് ഓഫ് ചെയ്തു. കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സൂപ്രണ്ട് ഗിരിനാഥ്, ഫ്യൂമ സംസ്ഥാന വൈസ് പ്രസിഡന്റ് എം എം മുസ്തഫ, ജില്ലാ ജനറല്‍ സെക്രട്ടറി എസ് മന്‍സൂര്‍, ട്രഷറര്‍ ജയഘോഷ്, അഖില്‍, ഹാഷിം, സുധീര്‍, നൗഷാദ് എന്നിവര്‍ സന്നിഹിതരായി.