പി.ജി. നഴ്സിംഗ് കോഴ്സ്: മോപ് അപ് അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളിലേക്ക് പ്രവേശനം

post

പി.ജി. (എം.എസ്‌സി.) നഴ്‌സിംഗ് കോഴ്‌സുകളിലേയ്ക്കുള്ള മോപ് അപ് അലോട്ട്‌മെന്റിന് ശേഷം വിവിധ സർക്കാർ / സ്വാശ്രയ കോളേജുകളിൽ നിലനിൽക്കുന്ന ഒഴിവുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 27ന് ശേഷം ഉള്ള ഒഴിവുകളുടെ ലിസ്റ്റും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ള അപേക്ഷകർ അതാതു കോളേജുകളുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: 0471 2332120, 2338487.