സി.എഫ്.എല്‍.റ്റി.സികളില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ (സി.എഫ്.എല്‍.റ്റി.സി)ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍, ക്ലീനിംഗ് ജീവനക്കാര്‍ എന്നിവരുടെ എണ്ണം വര്‍ധിപ്പിക്കേതായിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ കൂടുതല്‍ സി.എഫ്.എല്‍.റ്റി.സികള്‍ ആരംഭിക്കേതുണ്ട്. ഇതിനായി ആയുഷ് അടക്കമുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി സി.എഫ്.എല്‍.റ്റി.സികളുടെ മാനവ വിഭവശേഷി വര്‍ധിപ്പിക്കും.  കോവിഡുമായി ബന്ധപ്പെട്ടു മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായാല്‍ ഇവരെ പാര്‍പ്പിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കോവിഡ് പരിശോധന വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ഡി.സി.പി വി. ദിവ്യ, എ.ഡി.എം വി.ആര്‍ വിനോദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു.എസ്.നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.