മുല്ലശ്ശേരിയില്‍ ആദ്യ എയര്‍കണ്ടീഷന്‍ അങ്കണവാടി

തൃശൂര്‍: മുല്ലശ്ശേരി ബ്ലോക്കില്‍ എയര്‍കണ്ടീഷനുളള ആദ്യ അങ്കണവാടി ഒരുങ്ങി. മുല്ലശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ 36-ാം നമ്പര്‍ മാതൃക ജവഹര്‍ അങ്കണവാടിയിലാണ് എ സി സംവിധാനം ഒരുക്കിയിരിക്കുന്നത്. അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40,000 രൂപ മുടക്കിയാണ് എയര്‍ കണ്ടീഷ്ണര്‍ കൈമാറിയത്. അങ്കണവാടിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സന്‍ ജെന്നി ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് വി കെ രവീന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍മാരായ സീമ ഉണ്ണികൃഷ്ണന്‍, മിനി മോഹന്‍ദാസ്, വാര്‍ഡ് മെമ്പര്‍ ചന്ദ്രകല മനോജ്, ഐ സി ഡി എസ് സുപ്രവൈസര്‍ എം എം റഹില, അധ്യാപിക പി എസ് ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.