ഹ്രസ്വചിത്ര നിർമ്മാണം; താത്പര്യപത്രം ക്ഷണിച്ചു

post

കേരളത്തിൽ കുട്ടികൾക്ക് നേരെ വർദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും പ്രദർശിപ്പിക്കുന്നതിന് മികച്ച കണ്ടന്റോടും ഉന്നത ഗുണനിലവാരത്തോടും കൂടിയ 2 മിനിട്ടോ അതിൽ താഴേയോ ദൈർഘ്യമുള്ള ഹ്രസ്വചിത്ര നിർമ്മാണത്തിനായി (3 എണ്ണം) അംഗീകൃത എംപാനൽഡ് ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷകൾ നവംബർ 11ന് വൈകുന്നേരം 5ന് മുമ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയസെൽ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം.