ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ മെക്കാനിക്ക് മെഷിൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ധീവര വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡിലെ NTC യും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 29ന് നടത്തുന്നു. താല്പര്യമുള്ള ഈ വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം.







