പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിംഗ് : ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്

post

പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിംഗ് ഡിഗ്രി കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്  ഒക്ടോബർ 28ന്  എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് നടത്തും. www.lbscentre.kerala.gov.in  ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10നകം എൽ.ബി.എസ് സെന്ററിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. നിലവിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള അപേക്ഷാർത്ഥികൾക്ക് പുതിയ നിരാക്ഷേപപത്രം നിർബന്ധമാണ്. അലോട്ട്‌മെന്റ് ലഭിയ്ക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.