മൂന്നു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ കൂടി തുറന്നു

post

കൊല്ലം : ജില്ലയില്‍ ഇന്നലെ(ജൂലൈ 21) മൂന്നു കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ കൂടി തുറന്നു. ശാസ്താംകോട്ട മാര്‍ ബസേലിയസ് കോളജ് ഹോസ്റ്റല്‍, സെന്റ് മേരീസ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ 250 കിടക്കകളുണ്ട്. ഇളമ്പള്ളൂര്‍ ഗുരുദേവ ആഡിറ്റോറിയത്തില്‍ 100 കിടക്കളും, ആദിച്ചനല്ലൂര്‍ കുമ്മല്ലൂര്‍ തോണികടവിന് സമീപമുള്ള അസീസിയ വനിത ഹോസ്റ്റലില്‍ 100 കിടക്കകളുമാണ് സജ്ജമായത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മൂന്നു കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്തു.

എം പി മാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാമണി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ കലാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ ബൈജു, ഡോ വിഷ്ണു എന്നിവര്‍ ശാസ്താംകോട്ടയില്‍ നടന്ന ചടങ്ങിലും ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപാന്‍, വൈസ് പ്രസിഡന്റ് ഗോപകുമാര്‍ എന്നവര്‍ ഇളമ്പള്ളൂരിലും ജി എസ് ജയലാല്‍ എം എല്‍ എ, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സുബാഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല എന്നിവര്‍ ആദിച്ചനല്ലൂരിലും നടന്ന  ചടങ്ങുകളിലും പങ്കെടുത്തു.