അദ്ധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

post

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടപ്പാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ അദ്ധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോട്ടപ്പുറം, കമലേശ്വരം, സത്രം ഫോർട്ട്, മെഡിക്കൽ കോളേജ് സമ്പർക്ക പഠനകേന്ദ്രങ്ങളിൽ ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലുമാണ് ക്ലാസുകൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതശാസ്ത്രം, വിവരവിനിമയ സാങ്കേതികവിദ്യ വിഷയങ്ങൾക്കാണ് അദ്ധ്യാപകരെ നിയമിക്കുന്നത്. അതാത് വിഷയത്തിൽ ബിരുദം, ബി.എഡ്. യോഗ്യത ഉദ്യോഗാർത്ഥികൾ  ബയോഡാറ്റ, സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം തിരുവനന്തപുരം നഗരസഭയിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ പ്രൊജക്റ്റ് ഓഫീസിൽ 30 നകം അപേക്ഷ നൽകണം. ഫോൺ: 8075047569.