ഭരണഭാഷാവാരാഘോഷം: വിദ്യാർഥികൾക്ക് ഉപന്യാസമത്സരം, കവിതാലാപനമത്സരം എന്നിവയ്ക്ക് നവംബർ 2 വരെ രജിസ്റ്റർ ചെയ്യാം

post

നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കോളജ് - സർവകലശാല വിദ്യാർഥികൾക്കായി നവംബർ 3 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഉപന്യാസരചനാമത്സരവും നവംബർ 7 ന് 10.30ന് തിരുവനന്തപുരത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ കവിതാലാപനമത്സരവും സംഘടിപ്പിക്കും. നവംബർ 2ന് മുമ്പ് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 4,000 രൂപയുടെ പുസ്തകമാണ് ഒന്നാംസമ്മാനം. 3,000, 2,000 രൂപയുടെ പുസ്തകമാണ് രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനം. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. https://forms.gle/NXzBLNCSfS911PnYA എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വെബ്പോർട്ടൽ വഴിയും ലിങ്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447956162.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും കേരളപ്പിറവിയുടെ 69-ാം വാർഷികമായ നവംബർ 1ന് രാവിലെ 10.15ന് തിരുവനന്തപുരത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനാകും.