ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം
മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് നിയമനത്തിന് അഭിമുഖം നടത്തും. പ്ലസ് ടു, ഗവ. അംഗീകൃത ജി.എൻ.എം കോഴ്സ്/ ബി.എസ്.സി. നഴ്സിംഗ്, നഴ്സിംഗ് കൗൺസിൽ അംഗീകാരവുമാണ് യോഗ്യത. പ്രവർത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും സഹിതം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഓഫീസിൽ ഒക്ടോബർ 28ന് രാവിലെ 11ന് ഹാജരാകണം.







