പി.ജി. ഹോമിയോ പ്രവേശനം: കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ ഹോമിയോ കോളേജുകളിലെ പി.ജി.ഹോമിയോ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ചശേഷമാണ് അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഒക്ടോബർ 29 വൈകിട്ട് 3നകം അലോട്ട്മെന്റ് ലഭിച്ച ഹോമിയോ കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in , 0471-2332120 | 0471-2338487 | 0471-2525300.







