പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിൽ വാക് ഇൻ ഇന്റർവ്യു
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ധനസഹായത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നടപ്പാക്കുന്ന പ്രോജക്ടിലെ ഒരു ഒഴിവിലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് – I നിയമനം നടത്തുന്നു. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ലൈഫ് സയൻസിൽ ബിരുദവും മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
അഭിമുഖം ഒക്ടോബർ 31 രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ബയോ 360 ലൈഫ് സയൻസസ് പാർക്ക്, തോന്നയ്ക്കൽ, തിരുവനന്തപുരം – 695317 ൽ നടക്കും. ഉദ്യോഗാർഥികൾ രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യണം. കൂടുതൽവിവരങ്ങൾക്ക്: 0471-2996687.







