ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

post

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആധുനിക കാലഘട്ടത്തിലെ തൊഴിൽ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കെൽട്രോൺ നോളജ് സെന്റർ, ഗവ. ആയുർവേദ കോളേജിന് എതിർവശം, രാം സമ്രാട്ട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, തിരുവനന്തപുരം – 1 വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-4062500, 8078097943.