കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് ഒക്ടോബർ 29ന്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഒക്ടോബർ 29 രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും. പ്രസ്തുത സിറ്റിംഗിൽ ലത്തീൻ കത്തോലിക് വിഭാഗത്തിലെ നാടാർ ജാതി സംവരണം വ്യക്തത വരുത്തുന്നത് സംബന്ധിച്ച് സർക്കാർ ആവശ്യപ്പെട്ട ഉപദേശം സംബന്ധിച്ച വിഷയം, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള എം.ബി.ബി.എസ്. പ്രവേശനം സംബന്ധിച്ച് ഉണ്ണികൃഷ്ണണൻ എം. സമർപ്പിച്ച പരാതി, കള്ളർ, പിറൻ, മലൈ കള്ളൻ ജാതികളെ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം, നായിഡു സമുദായത്തെ എസ്.ഇ.ബി.സി. വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന്മേൽ അഖില കേരള നായിഡു സമുദായ സഭ സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കുന്നതായിരിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, ഡോ. ബെന്നറ്റ് സൈലം, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.







