പി.ജി.നഴ്സിംഗ് കോഴ്സ് പ്രവേശനം മോപ്-അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
പി.ജി.നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള മോപ്-അപ് അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലോസ് 12 (C) പ്രകാരമുള്ള രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഒക്ടോബർ 27 വൈകിട്ട് 3 മണിക്കുള്ളിൽ പ്രവേശനം നേടണം. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2332120 | 0471-2338487 | 0471-2525300.







