കോവിഡ് 19: ജില്ലയില്‍ 338 പേര്‍ ചികിത്സയില്‍

post

പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 338 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ജൂലായ് 19) ജില്ലയില്‍ 81 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 120 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 30052 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 27063 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 439 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 674 സാമ്പിളുകൾ അയച്ചു. 1109 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 763 പേർ രോഗമുക്തി നേടി. ഇനി 2989 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 76836 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 701 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11349 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

കോള്‍ സെന്റര്‍ നമ്പര്‍ - 0491 2505264, 2505189, 2505847