‘കുട്ടികളുടെ സ്‌ക്രീൻസമയം: രക്ഷിതാക്കൾ അറിയേണ്ടത്’നിഷ് വെബിനാർ ഒക്ടോബർ 24ന്

post

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സംസ്ഥാന സാമൂഹ്യനീതി ഡയറക്ടറേറ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന നിഡാസ് ഓൺലൈൻ സെമിനാറിന്റെ 95-ാമത് വെബിനാർ ''കുട്ടികളുടെ സ്‌ക്രീൻസമയം: രക്ഷിതാക്കൾ അറിയേണ്ടത്'' എന്ന വിഷയത്തിൽ ഒക്ടോബർ 24-ന് രാവിലെ 10:30 മുതൽ 12:30 വരെ നടക്കും.

ഈ മലയാളം വെബിനാറിന് നിഷിലെ ലക്ചററും സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റുമായ വൃന്ദ ആർ നേതൃത്വം നൽകും. ഗൂഗിൾ മീറ്റിലൂടെയും നിഷിന്റെ യൂട്യൂബ് ചാനലിലൂടെയും വെബിനാർ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 8848683261, www.nidas.nish.ac.in.  സെമിനാർ ലിങ്ക്: https://meet.google.com/bip-juco-cer