കേരഫെഡിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഒഴിവ്

post

കേരഫെഡിൽ ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിങ്/ സെയിൽസ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ: 63,700-1,23,700. മാർക്കറ്റിങ്ങിൽ എം.ബി.എ/ ഡിഗ്രിയും മാർക്കറ്റിങ് ഡിപ്ലോമയുമാണ് യോഗ്യത. മാതൃവകുപ്പിൽനിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതം, കെ.എസ്.ആർ പാർട്ട് 1 റൂൾ 144 പ്രകാരം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒക്ടോബർ 25ന് വൈകിട്ട് 5നകം മാനേജിങ് ഡയറക്ടർ, കേരഫെഡ് ഓഫീസ്, കേരാടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: www.kerafed.com , 0471-2322736, 2320504, ഇ-മെയിൽ: contact@kerafed.com .