കുറ്റിച്ചിറ-മംഗലത്ത് നട തീരദേശ റോഡ് - നിര്‍മാണോദ്ഘാടനം

post

കൊല്ലം : കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ കുറ്റിച്ചിറ ജംഗ്ഷന്‍ മുതല്‍ മംഗലത്ത് നട വരെയുള്ള തീരദേശ റോഡ്, തെറ്റിച്ചിറ  ഓട എന്നിവയുടെ നിര്‍മാണോദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ജില്ലയില്‍ 85 റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും കുണ്ടറ മണ്ഡലത്തില്‍ മാത്രം 38.38 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് വഴി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊറ്റങ്കര പഞ്ചായത്തില്‍ നാല് റോഡുകള്‍ക്കായി 4.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുറ്റിച്ചിറ എസ് എം ഡി പബ്ലിക്   സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി വിനിത കുമാരി അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംല ബീവി,  ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷേര്‍ളി  സത്യദേവന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭനാ സുനില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രസാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എച്ച് ഹുസൈന്‍, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി എസ് ലേഖ, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.