സർക്കാർ പോളിടെക്നിക് കോളേജിൽ അധ്യാപക അഭിമുഖം

post

തിരുവനന്തപുരം നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന കണ്ടല ജി ഐ എഫ് ഡി സ്ഥാപനത്തിലെ ഒഴിവുള്ള ഒരു ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് ഒക്ടോബർ 23ന് അഭിമുഖം നടക്കും. ഇംഗ്ലീഷിൽ 50 ശതമാനത്തിലധികം മാർക്കോടെ പി ജി യും സെറ്റ്/ ബി.എഡ്/ പി എച്ച് ഡി യും ഉണ്ടായിരിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2222935.