മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ : സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 16 ന്

2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിന് 2025-26 വർഷത്തെ പ്രവേശനത്തിന് നടന്ന റഗുലർ അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുവേണ്ടിയുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 16 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 മണിക്കകം എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ടോക്കൺ ഫീസ് അപ്പോൾ തന്നെ ഒടുക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364, www.lbscentre.kerala.gov.in .