ഗാന്ധിജയന്തി സംസ്ഥാനതല ക്വിസ് മത്സരം ഒക്ടോബർ 15 ന്

post

ഗാന്ധിജയന്തി വാരാഘോഷ സമാപനത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ - ഹയർ സെക്കന്ററി സ്‌കൂൾ കുട്ടികൾക്കായി സംസ്ഥാനതലത്തിൽ ഗാന്ധിജിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും വിഷയമാക്കി ക്വിസ് മത്സരം നടത്തും. 14 ജില്ലകളിലും പ്രത്യേകം സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിലെ വിജയികളാണ് ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിൽ' നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ വിവിധ ഘട്ടങ്ങളിലൂടെ മത്സരിച്ച് പങ്കെടുക്കുന്ന ഫൈനൽ തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഒക്ടോബർ 15 രാവിലെ 10 മുതൽ നടക്കും. ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 7,500 രൂപ, മൂന്നാം സമ്മാനം 5,000 രൂപ വീതം ക്യാഷ് അവാർഡ് നൽകാനും സർട്ടിഫിക്കറ്റും ഗിഫ്റ്റായി ശാസ്ത്ര വിഷയ ബുക്കും നൽകും. ഡോ. ജി എസ് പ്രദീപ് ക്വിസ് മാസ്റ്ററാകും. ഖാദി ബോർഡും ഗാന്ധിജിയും എന്ന വിഷയം ആസ്പദമാക്കി ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ. എ. രതീഷ് സെമിനാറിൽ സംസാരിക്കും.