കായിക വികസന നിധിയിൽ നിന്ന് സാമ്പത്തിക സഹായം : അപേക്ഷ ക്ഷണിച്ചു

post

സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന കായിക വികസന നിധിയിൽ നിന്ന് കായിക ക്ലബ്ബുകൾക്കും സർക്കാർ സ്‌കൂളുകൾക്കും സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ.സ്കൂളുകൾ/ക്ലബ്ബുകൾ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്പോർട്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും. അപേക്ഷ ഫോറത്തിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം, എന്നിവ www.sportskerala.org aga  വെബ്സൈറ്റിൽ ലഭ്യമാണ്. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്ന ഗവ. സ്കൂളുകൾ/ക്ലബ്ബുകൾ മാർഗ്ഗരേഖയിൽ പ്രതിപാദിക്കുന്ന എല്ലാ രേഖകളും ഉൾപ്പെടെ ഒക്ടോബർ 31 ന് മുൻപ് ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2326644.