ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തൈറോയ്ഡ് പരിശോധനാ സംവിധാനം നിലവില്‍ വന്നു

post

തൃശൂര്‍ : ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തൈറോയ്ഡ് പരിശോധനാ സംവിധാനം നിലവില്‍ വന്നു. നഗരസഭ ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം വിനിയോഗിച്ചാണ് തൈറോയ്ഡ് പരിശോധന അനലൈസര്‍ സ്ഥാപിച്ചത്. കെ. വി അബ്ദുല്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതിന് പുറമെ മൂന്നര കോടി ചെലവില്‍ കുട്ടികളുടെ വാര്‍ഡും മറ്റ് ചികിത്സാ സൗകര്യങ്ങളും അടങ്ങുന്ന രണ്ട് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിലാണ്.

നാലു ബെഡുകളുള്ള ഐസിയു, വെന്റിലേറ്റര്‍ എന്നിവ പണി പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനമുണ്ടായാല്‍ രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങളോടെ നിരീക്ഷണ വാര്‍ഡും മുറികളും ഒരുക്കി കഴിഞ്ഞു. ആശുപത്രിയിലെ വിരികളും മറ്റും കഴുകുന്നതിന് ഓട്ടോമാറ്റിക് മെഷിനും, ഡ്രൈയറും താലൂക്ക് ആശുപത്രിയില്‍ സജ്ജമാക്കി. രക്തം കലര്‍ന്ന ബെഡ്ഷീറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ആധുനിക സംവിധാനത്തോടെ അണുനശീകരണം നടത്താന്‍ ഇതില്‍ സാധിക്കും.