ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലെ ഒഴിവിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ വകുപ്പുകളിൽ/ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ശംബള സ്കെയിൽ: 37,400-79,000/ 39,300-83,000. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും സ്വയംഭരണ സ്ഥാപനത്തിലോ മൂന്നുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം ഉണ്ടാകണം. താത്പര്യമുള്ളവർ ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ‘ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം വിലാസത്തിൽ ഒക്ടോബർ 13 വൈകിട്ട് 3ന് മുൻപ് ലഭ്യമാക്കണം. ഫോൺ: 0471-2553540.