സർവീസ് സംഘടനകളുടെ മേൽവിലാസം ശേഖരിക്കുന്നു

post

സർക്കാർ അംഗീകൃത സർവീസ് സംഘടനകളുമായി സർക്കാർ നടത്തുന്ന ചർച്ചകളിൽ പങ്കെടുക്കുന്നതിനുള്ള അറിയിപ്പ് കൃത്യമായി ലഭ്യമാക്കുന്നതിന് സർക്കാർ അംഗീകാരമുള്ള വിവിധ സർവീസ് സംഘടനകളുടെ മേൽവിലാസം ശേഖരിക്കുന്നു. സർക്കാർ അംഗീകാരം നൽകിയിട്ടുള്ള പൊതു സർവീസ് സംഘടനകളുടേയും വകുപ്പുതല സർവീസ് സംഘടനകളുടെയും വിവരങ്ങൾ ബന്ധപ്പെട്ട സംഘടനാ ചുമതല വഹിക്കുന്നവർ/ പ്രതിനിധികൾ https://forms.gle/Q3hPYbVmQyoZiWw86  ലിങ്കിൽ പ്രവേശിച്ച് വിവരം അപ്ഡേറ്റ് ചെയ്യണം. വകുപ്പ് മേധാവികളും സ്ഥാപന മേധാവികളും പ്രസ്തുത വകുപ്പിന്/ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത സർവീസ് സംഘടനകളുടെ വിവരം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.