‘പ്രയുക്തി 2025’ തൊഴിൽമേള: 1000ൽ പരം ഒഴിവുകൾ

post

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി 2025 തൊഴിൽമേള സംഘടിപ്പിക്കുന്നു. പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടിപ്പിച്ചുകൊണ്ട്  ആറ്റിങ്ങൽ ഗവ. കോളേജിൽ വെച്ചാണ് തൊഴിൽമേള നടക്കുന്നത്. 10, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് യോഗ്യതയുള്ളവർക്കായി 1000 ൽ പരം ഒഴിവുകളുണ്ട്. https://www.ncs.gov.in  വഴി തൊഴിൽദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. അതോടൊപ്പം Google form link: https://forms.gle/95rquMwp6XHH9YeC8   ലിങ്കിലെ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക് 0471-2992609, 8921941498.